വിഷയം :
ഇബാദത്തു/ആരാധന , ദുആ/പ്രാർത്ഥന , ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന
عِبَادَة ، دُعَاء ،اِسْتِغَاثَة ، اِسْتِعَانة
വീഡിയോസ് :
https://www.youtube.com/playlist?list=PLf1c4fdPOOYCgySQjCoaNBYXMDd-M3eUc
ഒരു മുസ്ലിം സാധാരണയായി ഓരോ ദിവസവും ചുരുങ്ങിയത് 17 തവണ അവന്റെ നിസ്‌ക്കാരത്തിലെ ഫാതിഹ പാരായണത്തിൽ ഉരുവിടുന്ന വചനമാണ്
'നിന്നെ( അല്ലാഹുവിനെ ) മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് (അല്ലാഹുവിനോട് ) മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്ന് സാമാന്യമായി അർത്ഥം വരുന്ന
إيَّاكَ نَعْبد وإيَّاكَ نَسْتَعين
എന്ന വചനം ആണ് . ഈ വചനത്തിന്റെ വിശദീകരണമായി പ്രമുഖ തഫ്സീറുകളിൽ വന്ന വിവരണങ്ങൾ നാം അൽ കിതാബ് പഠന പരമ്പരയുടെ ആരംഭത്തിൽ ചർച്ച ചെയ്തിരുന്നു.ഈ ക്ലാസ്സ് റൂമിൽ ഇബാദത്തു/ആരാധന , ദുആ/പ്രാർത്ഥന , ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന عِبَادَة ، دُعَاء ،اِسْتِغَاثَة ، اِسْتِعَانة എന്നിവ സംബന്ധിച്ച് ഒരു പഠനം ആണ് ഉദ്ദേശിക്കുന്നത് .പഠനത്തിന് നാം ആദ്യമായി തെരഞ്ഞെടുത്തിരിക്കുന്നത് പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 040സൂറ അൽ മുഅ്മിന്‍/സൂറ അൽ ഗാഫിർ 60 - ആം ആയത്ത്/സൂക്തം ആണ് .
ഭാഗം ഒന്ന് :
ادْعُونِي أَسْتَجِبْ لَكُمْ
'നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം' എന്ന് അല്ലാഹു പറഞ്ഞതിന്റെ ആശയം എന്താണ്?.
സൂറ അൽ മുഅ്മിന്‍/സൂറ അൽ ഗാഫിർ 60 - ആം ആയത്ത്/സൂക്തം ചുവടെ ചേർക്കുന്നു :
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.
തഫ്സീർ ഇബ്നു കസീറിൽ നിന്ന് :
هَذَا مِنْ فَضْلِهِ ، تَبَارَكَ وَتَعَالَى ، وَكَرَمِهِ أَنَّهُ نَدَبَ عِبَادَهُ إِلَى دُعَائِهِ ، وَتَكَفَّلَ لَهُمْ بِالْإِجَابَةِ ، كَمَا كَانَ سُفْيَانُ الثَّوْرِيُّ يَقُولُ : يَا مَنْ أَحَبُّ عِبَادِهِ إِلَيْهِ مَنْ سَأَلَهُ فَأَكْثَرَ سُؤَالَهُ ، وَيَا مَنْ أَبْغَضُ عِبَادِهِ إِلَيْهِ مَنْ لَمْ يَسْأَلْهُ ، وَلَيْسَ كَذَلِكَ غَيْرُكَ يَا رَبِّ
...................
وَفِي هَذَا الْمَعْنَى يَقُولُ الشَّاعِرُ
اللَّهُ يَغْضَبُ إِنْ تَرَكْتَ سُؤَالَهُ
وَبُنَيُّ آدَمَ حِينَ يُسْأَلُ يَغْضَبُ
ആശയ സംഗ്രഹം : അല്ലാഹുവിന്റെ ഔദാര്യത്തിലും മാന്യതയിലും പെട്ടതാണ് ഇത്.കാരണം ഇവിടെ അല്ലാഹു അവനോടു പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുകയും അവൻ പ്രാർത്ഥനക്കു ഉത്തരം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. സുഫ്‌യാനു സൗരി പ്രസ്താവിക്കുന്നു : അല്ലാഹുവിനു ഏറ്റവും പ്രിയങ്കരനായ ദാസൻ അവനോടു അധികമായി ചോദിക്കുന്നവൻ/ പ്രാർത്ഥിക്കുന്നവൻ ആണ്. അവന്റെ ദാസരിൽ അവനു ഏറ്റവും കോപമുള്ളതു അവനോടു ചോദിക്കാത്തവനോടാണ്. നിന്നെപ്പോലെ ആരും ഇല്ല എന്റെ നാഥാ ... ഒരു കവിത ശ്രദ്ധിക്കൂ :

അപേക്ഷ ഉപേക്ഷിച്ചാൽ അല്ലാഹു കോപിക്കും
മനുഷ്യ പുത്രനോ ചോദിച്ചാൽ കോപിക്കും .
_______________
تَكَفَّلَ بِـ
=
promise
__________________
.........................
وَقَالَ الْإِمَامُ أَحْمَدُ : حَدَّثَنَا أَبُو مُعَاوِيَةَ ، حَدَّثَنَا الْأَعْمَشُ ، عَنْ ذَرٍّ ، عَنْ يُسَيْعٍ الْكِنْدِيِّ ، عَنِ النُّعْمَانِ بْنِ بَشِيرٍ - رَضِيَ اللَّهُ عَنْهُ - قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " إِنَّ الدُّعَاءَ هُوَ الْعِبَادَةُ " ثُمَّ قَرَأَ : ( ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ )
................................
عَنْ أَبِي هُرَيْرَةَ [ رَضِيَ اللَّهُ عَنْهُ ] قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ لَمْ يَدْعُ اللَّهَ ، عَزَّ وَجَلَّ ، غَضِبَ عَلَيْهِ "
............................
عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ لَا يَسْأَلِ اللَّهَ يَغْضَبْ عَلَيْهِ
ആശയ സംഗ്രഹം : നുഅമാനു ബ്നു ബഷീർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : നിശ്ചയം പ്രാർത്ഥന- അതാണ് ആരാധന / ഇബാദത് എന്ന് പറഞ്ഞു കൊണ്ട് ഈ ആയത്ത് ഓതുന്നത് ഞാൻ കേട്ടു.
മറ്റൊരു ഹദീസിൽ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : അല്ലാഹുവിനോട് ചോദിക്കാത്തവനോട് അല്ലാഹു കോപിക്കും .
.....................
http://library.islamweb.net/newlibrary/display_book.php?idfrom=1655&idto=1655&bk_no=49&ID=1697
തഫ്സീർ ത്വബരിയിൽ നിന്ന് :
............................
تفسير الطبري
محمد بن جرير الطبري
.................
وَقَوْلُهُ : ( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ) يَقُولُ - تَعَالَى ذِكْرُهُ وَيَقُولُ رَبُّكُمْ أَيُّهَا النَّاسُ لَكُمُ ادْعُونِي : يَقُولُ : اعْبُدُونِي وَأَخْلِصُوا لِي الْعِبَادَةَ دُونَ مَنْ تَعْبُدُونَ مِنْ دُونِي مِنَ الْأَوْثَانِ وَالْأَصْنَامِ وَغَيْرِ ذَلِكَ ( أَسْتَجِبْ لَكُمْ ) يَقُولُ : أُجِبْ دُعَاءَكُمْ فَأَعْفُو عَنْكُمْ وَأَرْحَمُكُمْ
......................
عَنِ ابْنِ عَبَّاسٍ قَوْلَهُ : ( ادْعُونِي أَسْتَجِبْ لَكُمْ ) يَقُولُ : وَحِّدُونِي أَغْفِرْ لَكُمْ
................
ആശയ സംഗ്രഹം : 'നിങ്ങൾ എന്നോട് ദുആ ചെയ്യുക ' എന്നതിന്റെ ഉദ്ദേശ്യം , നിങ്ങൾ വസനുകളെയും സ്വനമുകളെയും / എല്ലാത്തരം ബിംബങ്ങളെയും ഉപേക്ഷിച്ചു എനിയ്ക്കു മാത്രമായി ഇബാദത്ത്/ ആരാധന അർപ്പിക്കുക എന്നതാകുന്നു.എങ്കിൽ ഞാൻ നിങ്ങളുടെ ദുആയ്ക്കു ഉത്തരം ചെയ്യാമെന്നും നിങ്ങൾക്ക് മാപ്പു നൽകാമെന്നും നിങ്ങൾക്ക് കരുണ ചെയ്യാമെന്നുമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പറയുന്നു : നിങ്ങൾ എന്റെ ഏകത്വം അംഗീകരിച്ചു ഇബാദത് ചെയ്‌താൽ ഞാൻ നിങ്ങൾക്കു പൊറുത്തു തരും എന്ന് അല്ലാഹു പറയുകയാണ്.
http://library.islamweb.net/newlibrary/display_book.php?idfrom=4313&idto=4313&bk_no=50&ID=4354
___________________
തഫ്സീർ അൽ ബഗവിയിൽ നിന്ന് :
تفسير البغوي
الحسين بن مسعود البغوي
.................
( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ أَيِ : اعْبُدُونِي دُونَ غَيْرِي أُجِبْكُمْ وَأُثِبْكُمْ وَأَغْفِرْ لَكُمْ
.................
ആശയ സംഗ്രഹം : 'നിങ്ങൾ എന്നോട് ദുആ ചെയ്യുക ' എന്നതിന്റെ ഉദ്ദേശ്യം , നിങ്ങൾ മറ്റെല്ലാം ഉപേക്ഷിച്ചു എനിയ്ക്കു മാത്രമായി ഇബാദത്ത്/ ആരാധന അർപ്പിച്ചാൽ, ഞാൻ നിങ്ങൾക്ക് ഉത്തരം ചെയ്യുകയും നിങ്ങൾക്ക് പ്രതിഫലം നൽകുകയും നിങ്ങൾക്ക് പൊറുത്തു തരികയും ചെയ്യാമെന്നുമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=51&surano=40&ayano=60
__________________
തഫ്സീർ അൽ ഖുർതുബിയിൽ നിന്ന് :
تفسير القرطبي
محمد بن أحمد الأنصاري القرطبي
..........................
وَأَنَّ الْمَعْنَى : وَحِّدُونِي وَاعْبُدُونِي أَتَقَبَّلْ عِبَادَتَكُمْ وَأَغْفِرْ لَكُمْ . وَقِيلَ : هُوَ الذِّكْرُ وَالدُّعَاءُ وَالسُّؤَالُ . قَالَ أَنَسٌ : قَالَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : لِيَسْأَلْ أَحَدُكُمْ رَبَّهُ حَاجَتَهُ كُلَّهَا حَتَّى يَسْأَلَهُ شِسْعَ نَعْلِهِ إِذَا انْقَطَعَ
ആശയ സംഗ്രഹം : ഈ വചനത്തിന്റെ ഉദ്ദേശ്യം , നിങ്ങൾ തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം) അംഗീകരിച്ചു കൊണ്ട് എനിയ്ക്കു മാത്രമായി ഇബാദത്ത്/ ആരാധന അർപ്പിച്ചാൽ ഞാൻ നിങ്ങളുടെ ആരാധന /ഇബാദത്ത് സ്വീകരിക്കുകയും നിങ്ങൾക്ക് പൊറുത്തു തരികയും ചെയ്യാമെന്നുമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. തിർമുദി റിപ്പോർട്ട് ചെയ്ത ഒരു നബി വചനത്തിൽ ഇങ്ങിനെ കാണാം : നിങ്ങൾ നിങ്ങളുടെ എല്ലാ ആവശ്യവും അല്ലാഹുവിനോട് ചോദിക്കൂ; നിങ്ങളുടെ ചെരുപ്പിന്റെ വാർ വേർപെട്ടാൽ അത് വരെ .
.....................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=40&ayano=60
___________________
തഫ്സീർ റാസിയിൽ നിന്ന് :
التفسير الكبير
الإمام فخر الدين الرازي أبو عبد الله محمد بن عمر بن حسين القرشي الطبرستاني
..............................
وَعِنْدِي فِيهِ وَجْهٌ آخَرُ وَهُوَ أَنَّهُ قَالَ : ( ادْعُونِي أَسْتَجِبْ لَكُمْ ) فَكُلُّ مَنْ دَعَا اللَّهَ وَفِي قَلْبِهِ ذَرَّةٌ مِنَ الِاعْتِمَادِ عَلَى مَالِهِ وَجَاهِهِ وَأَقَارِبِهِ وَأَصْدِقَائِهِ وَجِدِّهِ وَاجْتِهَادِهِ ، فَهُوَ فِي الْحَقِيقَةِ مَا دَعَا اللَّهَ إِلَّا بِاللِّسَانِ ، أَمَّا بِالْقَلْبِ فَإِنَّهُ مُعَوِّلٌ فِي تَحْصِيلِ ذَلِكَ الْمَطْلُوبِ عَلَى غَيْرِ اللَّهِ ، فَهَذَا الْإِنْسَانُ مَا دَعَا رَبَّهُ فِي وَقْتٍ ، أَمَّا إِذَا دَعَا فِي وَقْتٍ لَا يَبْقَى فِي الْقَلْبِ الْتِفَاتٌ إِلَى غَيْرِ اللَّهِ
ഒരാൾ തന്റെ സമ്പത്ത് , പ്രശസ്തി / സ്ഥാനം, കുടുംബം ,കൂട്ടുകാർ,പരിശ്രമം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിന്മേൽ ഹൃദയത്തിൽ അണുമണി തൂക്കം ആശ്രയിച്ചു കൊണ്ടാണ് അലാഹുവിനോട് പ്രാത്ഥിച്ചതെങ്കിൽ , സത്യത്തിൽ അവൻ നാവു കൊണ്ടല്ലാതെ അല്ലാഹുവിനോട് ദുആ ചെയ്തിട്ടില്ല.കാരണം അവൻ തേടുന്ന കാര്യം ലഭിക്കുന്നതിന് അല്ലാഹുവല്ലാത്ത ഒരു സംഗതിയെ അവൻ മനസ്സിൽ കൊണ്ട് വരികയാണ്.ആ വ്യക്തി ആ സമയത്തു അല്ലാഹുവിനോട് പ്രാർത്ഥിച്ചു എന്ന് പറയാവതല്ല.അവൻ അല്ലാഹുവോട് പ്രാർത്ഥിച്ചതാണെങ്കിൽ അല്ലാഹു അല്ലാത്തതിലേക്കു അവന്റെ മനസ്സ് തിരിയുകയില്ലായിരുന്നു.
..............................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=132&surano=40&ayano=60
തഫ്സീർ അലൂസിയിൽ നിന്ന് :
تفسير الألوسي
شهاب الدين السيد محمود الألوسي
.......................
وَعَنِ الثَّوْرِيِّ أَنَّهُ قِيلَ لَهُ : ادْعُ اللَّهَ تَعَالَى فَقَالَ : إِنَّ تَرْكَ الذُّنُوبِ هُوَ الدُّعَاءُ يَعْنِي أَنَّ الدُّعَاءَ بِاللِّسَانِ تَرْجَمَةٌ عَنْ طَلَبِ الْبَاطِنِ وَأَنَّهُ إِنَّمَا يَصِحُّ لِصِحَّةِ التَّوَجُّهِ وَتَرْكِ الْمُخَالَفَةِ فَمِنْ تَرْكِ الذُّنُوبِ فَقَدْ سَأَلَ الْحَقَّ بِلِسَانِ الِاسْتِعْدَادِ وَهُوَ الدُّعَاءُ الَّذِي يَلْزَمُهُ الْإِجَابَةُ وَمَنْ لَا يَتْرُكُهَا فَلَيْسَ بِسَائِلٍ وَإِنْ دَعَاهُ سُبْحَانَهُ أَلْفَ مَرَّةٍ
.......................
ആശയ സംഗ്രഹം : സൗരി പറയുന്നു : പാപങ്ങൾ ഉപേക്ഷിക്കലാണ് ദുആ .കാരണം ആന്തരികമായ തേട്ടത്തിന്റെ നാവു കൊണ്ടുള്ള ഭാഷാന്തരമാണത്.ദുആ ശരിയാവുന്നതു അല്ലാഹുവിനു ശരിയായ വിധത്തിൽ മുന്നിടുമ്പോഴും അല്ലാഹു കൽപ്പിച്ച സംഗതികൾക്കു വിരുദ്ധം പ്രവർത്തിക്കാതിരിക്കുമ്പോഴുമാണ്. പാപങ്ങളിൽ നിന്ന് അകന്നു കൊണ്ട് തയ്യാറെടുപ്പിന്റേതായ ഒരു നാവോടു കൂടി അല്ലാഹുവിനോട് ചോദിക്കുമ്പോൾ അയാൾ സത്യത്തിൽ ചോദിച്ചവനായി/പ്രാർത്ഥിച്ചവനായി.അപ്പോൾ നിർബന്ധമായും ദുആയ്ക്കു ഉത്തരം ലഭിക്കും.അങ്ങിനെ പാപങ്ങൾ ഒഴിവാക്കാതെ ആയിരം തവണ അല്ലാഹുവിനോട് ദുആ ചെയ്താലും അവൻ യഥാർത്ഥത്തിൽ ചോദിച്ചിട്ടില്ല.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&surano=40&ayano=60
____________
തഫ്സീറുൽ കശ്ശാഫിൽ നിന്ന് :
تفسير الكشاف
أبو القاسم محمود بن عمر الزمخشري
............................
وَفى الْحَدِيثِ: "إِذَا شَغَلَ عَبْدِي طَاعَتِي عَنِ الدُّعَاءِ، أَعْطَيْتُهُ أَفْضَلَ مَا أُعْطِي السَّائِلِينَ" وَرَوَى النُّعْمَانُ بْنُ بَشِيرٍ رَضِيَ اللَّهُ عَنْهُ، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "الدُّعَاءُ هُوَ الْعِبَادَةُ" وَقَرَأَ هَذِهِ الْآيَةَ. وَيَجُوزُ أَنْ يُرِيدَ الدُّعَاءَ وَالِاسْتِجَابَةَ عَلَى ظَاهِرِهِمَا، وَيُرِيدُ بِعِبَادَتِي: دُعَائِي; لِأَنَّ الدُّعَاءَ بَابٌ مِنَ الْعِبَادَةِ وَمِنْ أَفْضَلِ أَبْوَابِهَا، يُصَدِّقُهُ قَوْلُ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: أَفْضَلُ الْعِبَادَةِ الدُّعَاءُ
................................
ആശയ സംഗ്രഹം : എനിയ്ക്കു വഴിപ്പെടുന്ന വിഷയത്തിൽ വ്യാപൃതനായതിനാൽ എന്നോട് ചോദിക്കാൻ സാധിക്കാതെ വന്നവന് ചോദിക്കുന്നവരേക്കാൾ ഞാൻ നൽകും (സമാനമായ ആശയത്തിൽ തിർമുദിയിൽ ഹസൻ ആയ ഹദീസ് വന്നിട്ടുണ്ട്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=2&bookhad=2926
)
ദുആ എന്നാൽ ഇബാദത് / ആരാധന ആണ് എന്ന് ഹദീസ് വന്നിട്ടുണ്ട്.കൂടാതെ ഇവിടെ പ്രാർത്ഥനയും ഉത്തരം നൽകലും തന്നെ ഉദ്ദേശിച്ചാലും അത് ശരിയാണ്.കാരണം ഏറ്റവും ശ്രേഷ്ടകരമായ ഇബാദത് / ആരാധന പ്രാർത്ഥന /ദുആ ആണെന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ ഹദീസിൽ വന്നിട്ടുണ്ട്.
http://library.islamweb.net/newlibrary/display_book.php?idfrom=1695&idto=1695&bk_no=74&ID=711
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=204&surano=40&ayano=60
___________________
തഫ്സീർ ഇബ്നു റജബ്
تفسير ابن رجب
عبد الرحمن بن رجب الحنبلي
......................
وَفِي حَدِيثٍ آخَرَ خَرَّجَهُ الطَّبَرَانِيُّ مَرْفُوعًا: "مَنْ أُعْطِيَ الدُّعَاءَ، أُعْطِيَ الْإِجَابَةَ، لِأَنَّ اللَّهَ تَعَالَى يَقُولُ: ادْعُونِي أَسْتَجِبْ لَكُمْ "
ഇമാം ത്വബ്റാനി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇമാം ഇബ്നു റജബ് ഇവിടെ പരാമർശിക്കുന്നുണ്ട്. പ്രസ്തുത ഹദീസിന്റെ മത്നു പൂർണ്ണമായി ചുവടെ ചേർക്കുന്നു :
..................
عَنِ ابْنِ مَسْعُودٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ أُعْطِيَ أَرْبَعًا أُعْطِيَ أَرْبَعًا وَتَفْسِيرُ ذَلِكَ فِي كِتَابِ اللَّهِ ، مَنْ أُعْطِيَ الذِّكْرَ ذَكَرَهُ اللَّهُ ، لِأَنَّ اللَّهَ يَقُولُ : فَاذْكُرُونِي أَذْكُرْكُمْ ، وَمَنْ أُعْطِيَ الدُّعَاءَ أُعْطِيَ الْإِجَابَةَ ، لَأَنَّ اللَّهَ يَقُولُ : ادْعُونِي أَسْتَجِبْ لَكُمْ ، وَمَنْ أُعْطِيَ الشُّكْرَ أُعْطِيَ الزِّيَادَةَ ، لَأَنَّ اللَّهَ يَقُولُ : لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ ، وَمَنْ أُعْطِيَ الِاسْتِغْفَارَ أُعْطِيَ الْمَغْفِرَةَ ، لَأَنَّ اللَّهَ يَقُولُ : اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا "
ആശയ സംഗ്രഹം : ഇബ്നു മസ്ഊദു റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ആർക്കെങ്കിലും നാല് കാര്യങ്ങൾക്കു അവസരം നല്കപ്പെട്ടാൽ അവനു മറ്റു നാല് കാര്യങ്ങൾ നൽകപ്പെടും .ഇതിന്റെ വിശദീകരണം അല്ലാഹുവിന്റെ കിതാബിലുണ്ട്.അല്ലാഹുവിനെ സ്മരിക്കാൻ തൗഫീഖ് നല്കപ്പെട്ടവനെ അല്ലാഹു സ്മരിക്കും .കാരണം അല്ലാഹു പറയുന്നു :
فَاذْكُرُونِي أَذْكُرْكُمْ
(അൽ ബഖറ 152 - ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്). അല്ലാഹുവിനോട് ദുആ ചെയ്യാൻ തൗഫീഖ് നല്കപ്പെട്ടവന് അല്ലാഹു ഉത്തരം നൽകുന്നതാണ്. കാരണം അല്ലാഹു പറയുന്നു :
ادْعُونِي أَسْتَجِبْ لَكُمْ
(സൂറ മുഅ്മിന്‍/അൽ ഗാഫിർ 60 - നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം).അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യാൻ തൗഫീഖ് നല്കപ്പെട്ടവന് അല്ലാഹു അനുഗ്രഹങ്ങളിൽ വർദ്ധനവ് നൽകും.കാരണം അല്ലാഹു പറയുന്നു :
لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ
''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് ( അനുഗ്രഹം ) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്''( സൂറ ഇബ്‌റാഹീം 7 ).അല്ലാഹുവിനോട് പാപമോചനം തേടാൻ തൗഫീഖ് നല്കപ്പെട്ടവന് അല്ലാഹു അല്ലാഹു പാപമോചനം / മഗ്ഫിറത്തു നൽകും;കാരണം അല്ലാഹു പറയുന്നു :
اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا
''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു''(സൂറ നൂഹ് 10 ).
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=85&bookhad=6992
തഫ്സീർ ഇബ്നു റജബ് തുടരുന്നു :
.........................
وَمِنْ أَعْظَمِ شَرَائِطِهِ: حُضُورُ الْقَلْبِ، وَرَجَاءُ الْإِجَابَةِ مِنَ اللَّهِ، كَمَا خَرَّجَهُ التِّرْمِذِيُّ مِنْ حَدِيثِ أَبِي هُرَيْرَةَ عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: "ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ، فَإِنَّ اللَّهَ لَا يَقْبَلُ دُعَاءً مِنْ قَلْبٍ غَافِلٍ لَاهٍ "
وَفِي "الْمُسْنَدِ" عَنْ عَبْدِ اللَّهِ بْنِ عَمْرٍو ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -، قَالَ: "إِنَّ هَذِهِ الْقُلُوبَ أَوْعِيَةٌ لَبَعْضُهَا أَوْعَى مِنْ بَعْضٍ، فَإِذَا سَأَلْتُمُ اللَّهَ فَاسْأَلُوهُ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ، فَإِنَّ اللَّهَ لَا يَسْتَجِيبُ لِعَبْدٍ دُعَاءً مِنْ ظَهْرِ قَلْبٍ غَافِلٍ
وَلِهَذَا نُهِيَ الْعَبْدُ أَنْ يَقُولَ فِي دُعَائِهِ: اللَّهُمَّ اغْفِرْ لِي إِنْ شِئْتَ، وَلَكِنْ لِيَعْزِمِ الْمَسْأَلَةَ، فَإِنَّ اللَّهَ لَا مُكْرِهَ لَهُ
ആശയ സംഗ്രഹം : പ്രാർത്ഥനയുടെ ഏറ്റവും ഗൗരവമുള്ള രണ്ടു നിബന്ധനകളാണ് ഹൃദയ സാന്നിദ്ധ്യവും അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയും ആഗ്രഹവും ഉണ്ടാവലും. സുനനു തിർമുദിയിൽ വന്ന ഒരു ഹദീസിൽ ഇങ്ങിനെ കാണാം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രസ്താവിച്ചു : നിങ്ങൾ അല്ലാഹു ഉത്തരം ചെയ്യുമെന്ന എന്ന ദൃഢ ബോധ്യത്തോടെ അല്ലാഹുവിനോട് പ്രാർത്ഥിക്കുക; കാരണം നിശ്ചയം അല്ലാഹു അശ്രദ്ധമായ ഹൃദയത്തിന്റെ ദുആ സ്വീകരിക്കില്ല.
മറ്റൊരു ഹദീസിൽ മുസ്നദ് അഹ്മദിൽ ഇപ്രകാരം വന്നിരിക്കുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രസ്താവിച്ചു : നിശ്ചയം ഹൃദയങ്ങൾ പാത്രങ്ങളാണ്.ചിലതു ചിലതിനേക്കാൾ ഉൾക്കൊള്ളും.നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ അല്ലാഹു ഉത്തരം ചെയ്യുന്ന എന്ന ദൃഢ ബോധ്യത്തോടെ അല്ലാഹുവിനോട് ചോദിക്കുക.കാരണം നിശ്ചയം അല്ലാഹു അശ്രദ്ധമായ ഹൃദയത്തിന്റെ ദുആ സ്വീകരിക്കില്ല.
ദാസൻ പ്രാർത്ഥനയിൽ ' അല്ലാഹുവേ.. നീ ഉദ്ദേശിക്കുന്നെങ്കിൽ എനിക്ക് പൊറുത്തു തരൂ ' എന്ന് പറയാൻ പാടില്ല.ദൃഢമായി പ്രാർത്ഥിക്കണം. ആർക്കും അല്ലാഹുവിനെ നിർബന്ധിക്കാനാവില്ല
......................
وَقَالَ تَعَالَى: وَادْعُوهُ خَوْفًا وَطَمَعًا إِنَّ رَحْمَتَ اللَّهِ قَرِيبٌ مِنَ الْمُحْسِنِينَ
അല്ലാഹു പറയുന്നു :
ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لَا يُحِبُّ الْمُعْتَدِينَ
താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=220&surano=40&ayano=60
തഫ്സീർ ഇബ്നു അഥ്വിയ്യ
تفسير ابن عطية
عبد الحق بن محمد بن عطية الأندلسي
(AH 481-541)
.......................
وَقَوْلُهُ تَعَالَى: وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ آيَةُ تَفَضُّلٍ وَنِعْمَةٍ وَوَعْدٍ لِأُمَّةِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْإِجَابَةِ عِنْدَ الدُّعَاءِ، وَهَذَا الْوَعْدُ مُقَيَّدٌ بِشَرْطِ الْمَشِيئَةِ لِمَنْ شَاءَ تَعَالَى، لَا أَنَّ الِاسْتِجَابَةَ عَلَيْهِ حَتْمٌ لِكُلِّ دَاعٍ، لَا سِيَّمَا لِمَنْ تَعَدَّى فِي دُعَائِهِ، فَقَدْ عَابَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دُعَاءَ الَّذِي قَالَ: اللَّهُمَّ أَعْطِنِي الْقَصْرَ الْأَبْيَضَ الَّذِي عَنْ يَمِينِ الْجَنَّةِ
..........................
ആശയ സംഗ്രഹം : മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഉമ്മത്തിന് അല്ലാഹു നൽകിയ വാഗ്ദാനവും അനുഗ്രഹവും ഉപചാരവും ആണ് ദുആയ്ക്കു അല്ലാഹു ഇജാബത് നൽകുമെന്ന ഈ ആയത്ത് .എന്നാൽ ദുആയ്ക്കു ഉത്തരം നൽകുക എന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യം/മഷീഅത്ത് എന്ന നിബന്ധനയോടെയാണ്.അതല്ലാതെ ദുആ ചെയ്യുന്ന എല്ലാവർക്കും ഉത്തരം ചെയ്യൽ അല്ലാഹുവിനു ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് എന്ന അർത്ഥത്തിൽ അല്ല;പ്രത്യേകിച്ച് ദുആഇന്റെ കാര്യത്തിൽ അതിരു കവിയുന്നവന്റെ വിഷയത്തിൽ .കാരണം 'അല്ലാഹുവേ...സ്വർഗ്ഗത്തിന്റെ വലതു ഭാഗത്തുള്ള വെള്ളക്കൊട്ടാരം എനിയ്ക്കു താ' എന്ന് ദുആ ചെയ്തയാളെ തിരുത്തിയ സംഭവം ഹദീസിൽ വന്നിട്ടുണ്ടല്ലോ. സുനനു അബീ ദാവൂദിൽ വന്ന പ്രസ്തുത ഹദീസ് ചുവടെ ചേർക്കുന്നു):
സുനനു അബീ ദാവൂദ്
سنن أبي داود
كتاب الطهارة
باب الْإِسْرَافِ فِي الْمَاءِ
വെള്ളം അമിതമായി ചെലവാക്കൽ സംബന്ധിച്ച് പറയുന്ന ബാബു
حَدَّثَنَا مُوسَى بْنُ إِسْمَعِيلَ حَدَّثَنَا حَمَّادٌ حَدَّثَنَا سَعِيدٌ الْجُرَيْرِيُّ عَنْ أَبِي نَعَامَةَ أَنَّ عَبْدَ اللَّهِ بْنَ مُغَفَّلٍ سَمِعَ ابْنَهُ يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ الْقَصْرَ الْأَبْيَضَ عَنْ يَمِينِ الْجَنَّةِ إِذَا دَخَلْتُهَا فَقَالَ أَيْ بُنَيَّ سَلْ اللَّهَ الْجَنَّةَ وَتَعَوَّذْ بِهِ مِنْ النَّارِ فَإِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّهُ سَيَكُونُ فِي هَذِهِ الْأُمَّةِ قَوْمٌ يَعْتَدُونَ فِي الطَّهُورِ وَالدُّعَاءِ
അബ്ദുല്ലാഹി ബ്നു മുഗഫലിന്റെ മകൻ 'അല്ലാഹുവേ... സ്വർഗ്ഗത്തിന്റെ വലതു ഭാഗത്തുള്ള വെള്ളക്കൊട്ടാരം എനിയ്ക്കു താ' എന്ന് ദുആ ചെയ്തു.അപ്പോൾ പിതാവ് മകനോട് പറഞ്ഞു : ''അല്ലയോ പൊന്നു മോനേ... നീ അല്ലാഹുവിനോട് സ്വർഗ്ഗം ചോദിക്കുകയും നരകത്തെ തൊട്ടു കാവൽ തേടുകയും ചെയ്യുക;കാരണം 'ശുദ്ധിയുടെയും ദുആഇന്റെയും വിഷയത്തിൽ അതിരു കവിയുന്ന ഒരു വിഭാഗം ഈ ഉമ്മത്തിൽ പിൽക്കാലത്ത് ഉണ്ടാകുമെന്നു' തിരുനബി പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്.
..................
https://sunnah.com/abudawud/1/96
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=207&surano=40&ayano=60
http://hadithportal.com/hadith-sharh-96-5760&book=8
സയ്യിദ് ഖുതുബിന്റെ ഫീ ദിലാലിൽ ഖുർആൻ (ഖുർആനിന്റെ തണലിൽ - ഇതിന്റെ മലയാള പരിഭാഷ ലഭ്യമാണ്. ഇഗ്ളീഷ് ഓൺലൈൻ ലിങ്ക് ചുവടെ ചേർക്കുന്നുണ്ട്. )എന്ന തഫ്സീറിൽ നിന്ന് :
في ظلال القرآن
سيد قطب
...................
وَالتَّوَجُّهُ إِلَى اللَّهِ بِالْعِبَادَةِ، وَدُعَاؤُهُ وَالتَّضَرُّعُ إِلَيْهِ، مِمَّا يَشْفِي الصُّدُورَ مِنَ الْكِبْرِ الَّذِي تَنْتَفِخُ بِهِ، فَيَدْعُوهَا إِلَى الْجِدَالِ فِي آيَاتِ اللَّهِ بِغَيْرِ حُجَّةٍ وَلَا بُرْهَانٍ. وَاللَّهُ - سُبْحَانَهُ - يَفْتَحُ لَنَا أَبْوَابَهُ لِنَتَوَجَّهَ إِلَيْهِ وَنَدْعُوَهُ، وَيُعْلِنُ لَنَا مَا كَتَبَهُ عَلَى نَفْسِهِ مِنَ الِاسْتِجَابَةِ لِمَنْ يَدْعُوهُ; وَيُنْذِرُ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِهِ بِمَا يَنْتَظِرُهُمْ مَنْ ذُلٍّ وَتَنْكِيسٍ فِي النَّارِ
ആശയ സംഗ്രഹം : അല്ലാഹുവിന്റെ ദൃഷ്ട്ടാന്തങ്ങളുടെ വിഷയത്തിൽ /ആയത്തുകളിൽ വ്യക്തമായ തെളിവ് ഇല്ലാതെ സംസാരിക്കുന്നതിലേക്കു ആളുകളെ നയിക്കുന്ന ഹൃദയത്തിലെ അഹങ്കാരം ശമിപ്പിക്കുവാൻ ഉതകുന്നതാണ് അല്ലാഹുവിനു ആരാധന ചെയ്യലും അവനോടു കീഴ്വണങ്ങി അർത്ഥിക്കലും പ്രാർത്ഥിക്കലും.അല്ലാഹു നമുക്ക് അവനോടു ചോദിക്കാനുള്ള /ദുആ ചെയ്യാനുള്ള വാതിലുകൾ തുറന്നു തരുന്നു.അവനോടു ദുആ ചെയ്യുന്നവർക്ക് അവൻ തന്നെ ഉത്തരം നൽകുമെന്നും അവനു ഇബാദത് ചെയ്യാതെ /അവനോടു പ്രാർത്ഥിക്കാതെ
അഹങ്കരിക്കുന്നവർ നിന്ദ്യമായ നരക ശിക്ഷയിൽ ആപതിക്കുമെന്നും അല്ലാഹു നമ്മെ അറിയിച്ചിരിക്കുന്നു.
وَلِلدُّعَاءِ أَدَبٌ لَا بُدَّ أَنْ يُرَاعَى. إِنَّهُ إِخْلَاصُ الْقَلْبِ لِلَّهِ. وَالثِّقَةُ بِالِاسْتِجَابَةِ مَعَ عَدَمِ اقْتِرَاحِ صُورَةٍ مُعَيَّنَةٍ لَهَا، أَوْ تَخْصِيصِ وَقْتٍ أَوْ ظَرْفٍ، فَهَذَا الِاقْتِرَاحُ لَيْسَ مِنْ أَدَبِ السُّؤَالِ. وَالِاعْتِقَادُ بِأَنَّ التَّوَجُّهَ لِلدُّعَاءِ تَوْفِيقٌ مِنَ اللَّهِ، وَالِاسْتِجَابَةُ فَضْلٌ آخَرُ. وَقَدْ كَانَ عُمَرُ - رَضِيَ اللَّهُ عَنْهُ - يَقُولُ: " أَنَا لَا أَحْمِلُ هَمَّ الْإِجَابَةِ إِنَّمَا أَحْمِلُ هَمَّ الدُّعَاءِ. فَإِذَا أُلْهِمْتَ الدُّعَاءَ كَانَتِ الْإِجَابَةُ مَعَهُ " وَهِيَ كَلِمَةُ الْقَلْبِ الْعَارِفِ، الَّذِي يُدْرِكُ أَنَّ اللَّهَ حِينَ يُقَدِّرُ الِاسْتِجَابَةَ يُقَدِّرُ مَعَهَا الدُّعَاءَ. فَهُمَا - حِينَ يُوَفِّقُ اللَّهُ - مُتَوَافِقَانِ مُتَطَابِقَانِ
ആശയ സംഗ്രഹം : പ്രാർത്ഥനക്കു ചില മര്യാദകൾ /അദബുകൾ പാലിക്കേണ്ടതുണ്ട്. ഹൃദയ സാന്നിധ്യത്തോടെ ആത്മാർത്ഥമായി അല്ലാഹുവിനോട് ദുആ ചെയ്യണം/പ്രാർത്ഥിക്കണം.അല്ലാഹു ഉത്തരം നൽകും എന്ന ഉത്തമ വിശ്വാസം വേണം; അതോടൊപ്പം അല്ലാഹു ഒരു നിശ്ചിത സമയത്തു ,ഒരു നിശ്ചിത രൂപത്തിൽ , ഒരു നിശ്ചിത സാഹചര്യത്തിൽ തന്നെ ഉത്തരം നൽകണമെന്ന നിർദേശം പ്രാർത്ഥനയിൽ വരാൻ പാടില്ല.ഇങ്ങിനെ നിർദേശിക്കുന്നത് അല്ലാഹുവിനോടുള്ള തേട്ടത്തിന്റെ മര്യാദയല്ല.അല്ലാഹുവിനോട് ദുആ ചെയ്യാൻ സാധിക്കുക എന്നത് തന്നെ ഒരു തൗഫീഖ് ആണ്; ദുആയ്ക്കു ഉത്തരം കിട്ടുക എന്നത് മറ്റൊരു അനുഗ്രഹമാണ്.ഉമർ റദിയള്ളാഹു അന്ഹു ഇങ്ങിനെ പറയാറുണ്ടായിരുന്നു :എന്റെ ദുആയ്ക്കു ഉത്തരം ലഭിക്കുമോ എന്ന കാര്യത്തിൽ എനിയ്ക്കു ആശങ്കയില്ല ;അല്ലാഹുവിനോട് എനിക്ക് പ്രാർത്ഥിക്കുവാൻ സാധിക്കുക എന്നതാണ് ഞാൻ പരിഗണിക്കുന്നത്.എനിയ്ക്കു പ്രാർത്ഥിക്കാൻ തോന്നിയാൽ ഉത്തരവും അതിന്റെ കൂടെ ഉണ്ടാവും .( സയ്യിദ് ഖുതുബ് തുടരുന്നു ) : ഇത് അല്ലാഹുവിനെ അറിഞ്ഞു മനസ്സിലാക്കിയ ഒരു ആരിഫിന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്; അല്ലാഹു ഉത്തരം നൽകാൻ കണക്കാക്കുമ്പോഴാണ് പ്രാർത്ഥിക്കാൻ കണക്കാക്കുന്നത് എന്നും പ്രാർത്ഥനയും ഉത്തരവും സമാന്തരങ്ങളാണ് എന്നും മനസ്സിലാക്കിയ ഹൃദയത്തിന്റെ വാക്കുകൾ.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=210&surano=40&ayano=60
http://www.islamonweb.net/article/2012/04/106/
സയ്യിദ് ഖുതുബിന്റെ ഫീ ദിലാലിൽ ഖുർആൻ (ഖുർആനിന്റെ തണലിൽ - ഇതിന്റെ മലയാള പരിഭാഷ ലഭ്യമാണ്. ഇഗ്ളീഷ്അറബിക് , ഇൻഡോനേഷ്യൻ ഭാഷകളിലെ ഓൺലൈൻ ലിങ്ക്
https://tafsirzilal.wordpress.com/
___________________
കുറിപ്പ് : മുകളിൽ സയ്യിദ് ഖുതുബ് ഉദ്ധരിച്ച ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞതായി രേഖപ്പെടുത്തിയ അസറിന്റെ സനദ് / പരമ്പര പ്രസ്തുത തഫ്സീറിൽ കാണുന്നില്ല; എന്നാൽ ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഇഖ്തി-ളാഉ സിറാത്തിൽ മുസ്തഖീം, ഇബ്നു ഖയ്യിം അൽ ജൗസി റഹിമഹുല്ലാഹിയുടെ അൽ ജവാബുൽ കാഫി എന്നീ ഗ്രൻഥങ്ങളിൽ ഇത് പരാമർശിച്ചിട്ടുണ്ട്.പ്രസ്തുത ഗ്രൻഥങ്ങളിലും സനദ് /പരമ്പര രേഖപ്പെടുത്തിയതായി കാണുന്നില്ല.ഇബ്നു ഖയ്യിം അൽ ജൗസി റഹിമഹുല്ലാഹിയുടെ അൽ ജവാബുൽ കാഫി കാണുക :
الجواب الكافي لمن سأل عن الدواء الشافي
أبو عبد الله محمد بن أبي بكر ( ابن قيم الجوزية)
الدُّعَاءُ مِنْ أَقْوَى الْأَسْبَابِ
وَحِينَئِذٍ فَالدُّعَاءُ مِنْ أَقْوَى الْأَسْبَابِ ، فَإِذَا قُدِّرَ وُقُوعُ الْمَدْعُوِّ بِهِ بِالدُّعَاءِ لَمْ يَصِحَّ أَنْ يُقَالَ : لَا فَائِدَةَ فِي الدُّعَاءِ ، كَمَا لَا يُقَالُ : لَا فَائِدَةَ فِي الْأَكْلِ وَالشُّرْبِ وَجَمِيعِ الْحَرَكَاتِ وَالْأَعْمَالِ ، وَلَيْسَ شَيْءٌ مِنَ الْأَسْبَابِ أَنْفَعَ مِنَ الدُّعَاءِ ، وَلَا أَبْلَغَ فِي حُصُولِ الْمَطْلُوبِ
ആശയ സംഗ്രഹം : ദുആ / പ്രാർത്ഥന ശക്തമായ ഒരു കാരണം/ ഒരു മാധ്യമം ആണ്. പ്രാർത്ഥിക്കപ്പെടുന്ന ഒരു വിഷയം സംഭവിക്കുന്നത് പ്രാത്ഥന മൂലമാണെന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ , പ്രാർത്ഥനയിൽ പിന്നെന്തു പ്രയോജനം എന്ന് പറയുന്നതിൽ അർത്ഥമില്ല.തീറ്റ , കുടി ഉൾപ്പെടെയുള്ള മനുഷ്യന്റെ മുഴുവൻ ചലനങ്ങളിലും പ്രവർത്തനങ്ങളിലും ഒരു പ്രയോജനവും ഇല്ല എന്ന് പറയുന്നത് പോലെ ബാലിശമാണ് ആ വാദം .അല്ലാഹു നിശ്ചയിച്ച സബബുകളിൽ / കാരണങ്ങളിൽ/മാധ്യമങ്ങളിൽ അല്ലാഹുവിനോടുള്ള ദുആഇനെക്കാൾ പ്രയോജനം ചെയ്യുന്നതോ തേടപ്പെടുന്ന കാര്യം സാധ്യമാക്കാൻ ഉതകുന്നതോ ആയ മറ്റൊന്നുമില്ല തന്നെ.
അൽ ജവാബുൽ കാഫി തുടരുന്നു :
عُمَرُ يَسْتَنْصِرُ بِالدُّعَاءِ
ഉമർ റദിയല്ലാഹു അന്ഹു ദുആ മുഖേന സഹായം തേടുന്നു :
وَلَمَّا كَانَ الصَّحَابَةُ - رَضِيَ اللَّهُ عَنْهُمْ - أَعْلَمَ الْأُمَّةِ بِاللَّهِ وَرَسُولِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَأَفْقَهَهُمْ فِي دِينِهِ ، كَانُوا أَقْوَمَ بِهَذَا السَّبَبِ وَشُرُوطِهِ وَآدَابِهِ مِنْ غَيْرِهِمْ
وَكَانَ عُمَرُ - رَضِيَ اللَّهُ عَنْهُ - يَسْتَنْصِرُ بِهِ عَلَى عَدُوِّهِ ، وَكَانَ أَعْظَمَ جُنْدَيْهِ ، وَكَانَ يَقُولُ لِأَصْحَابِهِ : لَسْتُمْ تُنْصَرُونَ بِكَثْرَةٍ ، وَإِنَّمَا تُنْصَرُونَ مِنَ السَّمَاءِ ، وَكَانَ يَقُولُ : إِنِّي لَا أَحْمِلُ هَمَّ الْإِجَابَةِ ، وَلَكِنْ هَمَّ الدُّعَاءِ ، فَإِذَا أُلْهِمْتُمُ الدُّعَاءَ ، فَإِنَّ الْإِجَابَةَ مَعَهُ ، وَأَخَذَ الشَّاعِرُ هَذَا الْمَعْنَى فَنَظَمَهُ فَقَالَ :
لَوْ لَمْ تُرِدْ نَيْلَ مَا أَرْجُو وَأَطْلُبُهُ
مِنْ جُودِ كَفَّيْكَ مَا عَلَّمْتَنِي الطَّلَبَا
فَمَنْ أُلْهِمَ الدُّعَاءَ فَقَدْ أُرِيدَ بِهِ الْإِجَابَةُ ، فَإِنَّ اللَّهَ سُبْحَانَهُ يَقُولُ : ادْعُونِي أَسْتَجِبْ لَكُمْ [ سُورَةُ غَافِرٍ : 60 ] وَقَالَ : وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ
ആശയ സംഗ്രഹം : ഈ ഉമ്മത്തിൽ ,അല്ലാഹുവിനെയും റസൂലിനെയും സംബന്ധിച്ച് മറ്റാരേക്കാളും കൂടുതൽ മനസ്സിലാക്കിയ ദീനിനെ കുറിച്ച് കൂടുതൽ ഗ്രാഹ്യമുള്ള സഹാബാക്കൾ ദുആഇന്റെ ശർത്തുകളും അദബുകളും പാലിച്ചു അത് ചെയ്യുന്നവരായിരുന്നു. ശക്തമായ സൈനിക സംവിധാനം ഉണ്ടായിരുന്ന ഉമർ റദിയല്ലാഹു അന്ഹു ശത്രുവിനെതിരിൽ തന്നെ സഹായിക്കണമെന്ന് അല്ലാഹുവിനോട് ദുആ ചെയ്തിരുന്നു. അദ്ദേഹം ജനങ്ങളോട് /സൈന്യങ്ങളോട് പറയുമായിരുന്നു : നിങ്ങൾ എന്നതിൽ കൂടുതൽ ഉണ്ടെന്നു കരുതി സഹായിക്കപ്പെടില്ല.സഹായിക്കപ്പെടുന്നത് ആകാശത്തു നിന്നാണ്.കൂടാതെ അദ്ദേഹം പറയുമായിരുന്നു :
എന്റെ ദുആയ്ക്കു ഉത്തരം ലഭിക്കുമോ എന്ന കാര്യത്തിൽ എനിയ്ക്കു ആശങ്കയില്ല ;അല്ലാഹുവിനോട് എനിക്ക് പ്രാർത്ഥിക്കുവാൻ സാധിക്കുക എന്നതാണ് ഞാൻ പരിഗണിക്കുന്നത്.എനിയ്ക്കു പ്രാർത്ഥിക്കാൻ തോന്നിയാൽ ഉത്തരവും അതിന്റെ കൂടെ ഉണ്ടാവും.
ഈ അർത്ഥത്തിൽ കവി പാടി :നിന്റെ ഔദാര്യത്തിൽ നിന്ന് ഞാൻ കൊതിച്ചതുംഞാൻ തേടുന്നതും ഞാൻ നേടണമെന്ന് നീ ഉദ്ദേശിച്ചിരുന്നില്ലെങ്കിൽ അത് തേടാൻ നീ എന്നെ പഠിപ്പിക്കുമായിരുന്നില്ല.
തുടർന്ന് ഇമാം അവർകൾ സൂറത്തുൽ ഗാഫിറിലെ 60 ,അൽ ബഖറയിലെ 186 വചനങ്ങൾ പരാമർശിച്ചിരുന്നു.
അൽ ബഖറയിലെ 186 -ആം വചനം കാണുക :
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ
താങ്കളോട്
എന്‍റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക് ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന് പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്‍റെആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്.
........................
http://library.islamweb.net/newlibrary/display_book.php?idfrom=11&idto=11&bk_no=120&ID=12

തഫ്സീറുൽ ഖാസിമി :
__________________
تفسير القاسمي(AD 1866 -1914)
.......................
وَعَلَى الْوَجْهِ الثَّانِي: -وَهُوَ أَنَّ الْمُرَادَ بِالدُّعَاءِ السُّؤَالُ- اقْتَصَرَ كَثِيرٌ مِنَ الْمُفَسِّرِينَ. قَالَ المَهَايِمِيُّ : أَسْتَجِبْ لَكُمْ لِأَنَّ الدُّعَاءَ مِنَ الْعَبْدِ غَايَةٌ فِي التَّذَلُّلِ لِرَبِّهِ، وَهُوَ مَحْبُوبٌ لِرَبِّهِ. فَإِذَا أَتَى الْعَبْدُ بِمَحْبُوبِ الرَّبِّ عَظَّمَهُ بِالِاسْتِجَابَةِ، وَإِذَا لَمْ يَسْتَجِبْ لَهُ فِي الدُّنْيَا عَوَّضَهُ فِي الْآخِرَةِ، وَلِحُبِّهِ التَّذَلُّلَ أَمَرَ الْعِبَادَ بِالْعِبَادَةِ، فَإِنِ اسْتَكْبَرُوا كَانَ لَهُمْ غَايَةَ الْإِذْلَالِ
ആശയ സംഗ്രഹം : അല്ലാഹുവിന്റെ ദാസൻ അല്ലാഹുവിനോട് ദുആ / പ്രാർത്ഥന ചെയ്യുക എന്നാൽ അത് ദാസൻ അല്ലാഹുവിനോട് ഏറ്റവും കൂടുതൽ കീഴ്വണക്കം കാണിക്കലാണ്അതാകട്ടെ അല്ലാഹുവിനു ഏറ്റവും പ്രിയങ്കരവുമാണ്.അപ്പോൾ ഏറ്റവും പ്രിയങ്കരമായതു ദാസൻ അല്ലാഹുവിനു സമർപ്പിക്കുമ്പോൾ അല്ലാഹു ദാസന്റെ പ്രാർത്ഥനക്കു ഉത്തരം നൽകിക്കൊണ്ട് ദാസനെ ആദരിക്കുന്നു.ഇനി ഈ ദുനിയാവിൽ വച്ച് അല്ലാഹു ദാസന്റെ പ്രാർത്ഥനക്കു ഉത്തരം നൽകിയില്ലെങ്കിൽ പരലോകത്തു അല്ലാഹു അതിനു പകരം നൽകുന്നതാണ്.അല്ലാഹുവിനു ദാസൻ കീഴ്വണക്കം കാണിക്കുന്നത് അവനു പ്രിയങ്കരമായതിനാൽ അവൻ അവന്റെ ദാസന്മാരോട് അവനു ഇബാദത്/ആരാധന ചെയ്യുവാൻ കൽപ്പിച്ചു.അവർ അവനു ഇബാദത് ചെയ്യാതെ അഹങ്കരിച്ചാൽ അവർക്കു ഏറ്റവും നിന്ദ്യമായ അവസ്ഥ വന്നു ചേരും.
......................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=217&surano=40&ayano=60
ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ശിഷ്യൻ ഇമാം ബിഖാഇയുടെ തഫ്സീറിൽ നിന്ന് :
نظم الدرر في تناسب الآيات والسور
أَبُو الْحَسَنِ إِبْرَاهِيمُ بْنُ عُمَرَ بْنِ حَسَنَ الرُّبَاطِ بْنِ عَلِيِّ بْنِ أَبِي بَكْرٍ الْبِقَاعِيُّ الشَّافِعِيُّ - رَحِمَهُ اللَّهُ
(AH 809 -885)
وَقَالَ رَبُّكُمُ أَيِ: الْمُحْسِنُ إِلَيْكُمْ بِهِدَايَتِكُمْ وَوَعْدِكُمُ النُّصْرَةَ: ادْعُونِي أَيِ: اسْتَجِيبُوا لِي بِأَنْ تَعْبُدُونِي وَحْدِي فَتَسْأَلُونِي مَا وَعَدْتُكُمْ بِهِ مِنَ النُّصْرَةِ عَلَى وَجْهِ الْعِبَادَةِ، وَهَذَا مَعْنَى قَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ "الدُّعَاءُ هُوَ الْعِبَادَةُ" فَقَدْ حَصَرَ الدُّعَاءَ فِي الْعِبَادَةِ سَوَاءٌ كَانَتْ بِدُعَاءٍ أَوْ صَلَاةٍ أَوْ غَيْرِهِمَا، فَمَنْ كَانَ عَابِدًا خَاضِعًا لِلَّهِ تَعَالَى بِسُؤَالٍ أَوْ غَيْرِهِ كَانَتْ عِبَادَتُهُ دُعَاءً، عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: "وَحِّدُونِي أَغْفِرْ لَكُمْ". وَعَنِ الثَّوْرِيِّ أَنَّهُ قِيلَ لَهُ: "ادْعُ، فَقَالَ: إِنَّ تَرْكَ الذُّنُوبِ هُوَ الدُّعَاءُ"
ആശയ സംഗ്രഹം : ആയത്തിന്റെ താല്പര്യം ഇതാണ് : സന്മാർഗ്ഗ ദർശനം നൽകിക്കൊണ്ട് നിങ്ങൾക്ക് നന്മ ചെയ്യുകയും നിങ്ങൾക്ക് സഹായ വാഗ്ദാനം ചെയ്യുകയും ചെയ്ത നിങ്ങളുടെ നാഥൻ / റബ്ബ് നിങ്ങളോടു പറയുന്നു : നിങ്ങൾ എന്നെ മാത്രം ഇബാദത്/ ആരാധിച്ചു കൊണ്ട് എന്റെ വിളിക്കു ഉത്തരം നൽകുക.എന്നിട്ടു നിങ്ങൾ എനിയ്ക്കു ഇബാദത് /ആരാധന ചെയ്യാൻ നിങ്ങൾക്ക് എന്റെ സഹായം ലഭ്യമാകുന്നത്തിനായി എന്നോട് ചോദിക്കുക.ഇതാണ് ദുആ /പ്രാത്ഥന ഇബാദത്/ആരാധനയാണ് എന്ന നബി വചനം കൊണ്ടും അർത്ഥമാക്കുന്നത്.പ്രാർത്ഥന /ദുആ കൊണ്ടോ നിസ്ക്കാരം കൊണ്ടോ മറ്റു ആരാധനകൾ കൊണ്ടോ ഒക്കെയാണെങ്കിലും ദുആഇനെ ഇബാദത്തിൽ ആണ് എണ്ണിയിട്ടുള്ളത്/പരിഗണിച്ചിട്ടുള്ളത്.അല്ലാഹുവിനു മാത്രം കീഴ്‌വണങ്ങുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്തു കൊണ്ട് അവനോടു ചോദിക്കുന്നവന്റെ ആരാധന /ഇബാദത് പ്രാർത്ഥന/ദുആ ആണ്......................
أَسْتَجِبْ أَيْ: أَوْجَدَ الْإِجَابَةَ إِيجَادًا عَظِيمًا كَأَنَّهُ مِمَّنْ يَطْلُبُ ذَلِكَ بِغَايَةِ الرَّغْبَةِ فِيهِ. لَكُمْ فِي الدُّنْيَا أَيْ: بِإِيجَادِ مَا دَعَوْتُمْ بِهِ، أَوْ كَشْفِ مِثْلِهِ مِنَ الضُّرِّ، أَوِ ادِّخَارِهِ فِي الْآخِرَةِ، لِيَظْهَرَ الْفَرْقُ بَيْنَ مَنْ لَهُ الدَّعْوَةُ وَمَنْ لَيْسَ لَهُ دَعْوَةٌ فِي الدُّنْيَا وَلَا فِي الْآخِرَةِ، وَلَا تَتَّكِلُوا عَلَى مَا سَبَقَ بِهِ الْوَعْدُ فَتَتْرُكُوا الدُّعَاءَ فَتَتْرُكُوا الْعِبَادَةَ الَّتِي الدُّعَاءُ مُخُّهَا، فَكُلٌّ مُيَسَّرٌ لِمَا خُلِقَ لَهُ، قَالَ الْقُشَيْرِيُّ، وَقِيلَ: الدُّعَاءُ مِفْتَاحُ الْإِجَابَةِ، وَأَسْنَانُهُ لُقْمَةُ الْحَلَالِ - انْتَهَى
................
ആശയ സംഗ്രഹം : 'ഞാൻ നിങ്ങൾക്ക് ഉത്തരം ചെയ്യും' എന്ന് അല്ലാഹു പറഞ്ഞതിന്റെ ആശയം അങ്ങേയറ്റം ആഗ്രഹത്തോടു കൂടി അല്ലാഹുവിനോട് ചോദിക്കുന്നവർ ഉത്തരം കണ്ടെത്തും എന്നതാണ്; അതായത് നിങ്ങൾ എന്തിനാണോ എന്നോട് തേടിയത് അത് നിങ്ങൾക്ക് ഈ ദുനിയാവിൽ കിട്ടും ,അതല്ലെങ്കിൽ, ചിലപ്പോൾ, നിങ്ങൾ ഏതൊരു ബുദ്ധിമുട്ടു നീങ്ങാനാണോ പ്രാർഥിച്ചത് അതിനു സമാനമായ ഒരു ബുദ്ധിമുട്ടു അല്ലാഹു നീക്കും . ചിലപ്പോൾ നിങ്ങൾക്ക് പരലോകത്തു ഒരു കരുതൽ ധനമായി ( പ്രോവിഡന്റ് ഫണ്ട് പോലെ ) ഉപയോഗപ്പെടുത്താൻ നിങ്ങളുടെ ദുആഇനെ അല്ലാഹു മാറ്റി വച്ച് എന്നിരിക്കും. ഏതു അർത്ഥത്തിലും ദുആ ഇല്ലാത്തവനിൽ നിന്ന് വ്യത്യസ്തൻ തന്നെയാണ് ദുആ ഉള്ളവൻ.നിങ്ങൾ വാഗ്ദാനം മുൻകടന്നതിൽ ഭരമേല്പിച്ചു കൊണ്ട് പ്രാർത്ഥനയും അത് വഴി അല്ലാഹുവിനു മാത്രമായുള്ള ആരാധനയും നിങ്ങൾ ഉപേക്ഷിക്കരുത്.പ്രാര്ഥനയാകട്ടെ ആരാധനയുടെ മജ്ജയാണ്.
ഖുശൈരി പറയുന്നു : പ്രാർത്ഥന / ദുആ ഉത്തരം കിട്ടാനുള്ള താക്കോൽ ആണ് എന്ന് പറയപ്പെട്ടിട്ടുണ്ട്; ആ താക്കോലിന്റെ പല്ലുകൾ ഹലാലായ ഭക്ഷണവും.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=214&surano=40&ayano=60
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
...........................
وَقَالَ الشَّيْخُ أَبُو الْقَاسِمِ الْقُشَيْرِيُّ فِي " شَرْحِ الْأَسْمَاءِ الْحُسْنَى " مَا مُلَخَّصُهُ جَاءَ الدُّعَاءُ فِي الْقُرْآنِ عَلَى وُجُوهٍ مِنْهَا الْعِبَادَةُ وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ وَمِنْهَا الِاسْتِغَاثَةُ وَادْعُوا شُهَدَاءَكُمْ ، وَمِنْهَا السُّؤَالُ ادْعُونِي أَسْتَجِبْ لَكُمْ ، وَمِنْهَا الْقَوْلُ دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَالنِّدَاءُ يَوْمَ يَدْعُوكُمْ ، وَالثَّنَاءُ قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَنَ .
.....................
ആശയ സംഗ്രഹം : ശൈഖ് അബുൽ ഖാസിം അൽ ഖുശൈരി അദ്ദേഹത്തിന്റെ ' ശറഹുൽ അസ്മാഇൽ ഹുസ്നാ'യിൽ പറയുന്നു : ദുആ എന്ന പടം ഖുർആനിൽ വിവിധ ആശയങ്ങളിൽ വന്നിട്ടുണ്ട്.
1 ഇബാദത് / ആരാധന : ഉദാഹരണം :പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 010 യൂനുസ് 107:
وَلاَ تَدْعُ مِن دُونِ اللّهِ مَا لاَ يَنفَعُكَ وَلاَ يَضُرُّكَ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ الظَّالِمِينَ
അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്/യാതൊന്നിനെയും നീ ആരാധിക്കരുത് . നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും.
2 . ഇസ്തിഗാസ / സഹായാർത്ഥന : ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2 അല്‍ ബഖറ 23
وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُواْ بِسُورَةٍ مِّن مِّثْلِهِ وَادْعُواْ شُهَدَاءَكُم مِّن دُونِ اللَّهِ إِنْ كُنتُمْ صَادِقِينَ
നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെത ്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത് ).
3 .ചോദ്യം / അപേക്ഷ : ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 040 മുഅ്മിന്‍ 60 :
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് അപേക്ഷിക്കൂ/'ചോദിക്കൂ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.
4 .ഖൗൽ /സംസാരം : ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 010 യൂനുസ് 10 ;
دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلاَمٌ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلّهِ رَبِّ الْعَالَمِينَ
അതിനകത്ത് അവരുടെ പ്രാര്‍ത്ഥന അല്ലാഹുവേ, നിനക്ക് സ്തോത്രം എന്നായിരിക്കും. അതിനകത്ത് അവര്‍ക്കുള്ള അഭിവാദ്യം സമാധാനം! എന്നായിരിക്കും.അവരുടെ പ്രാര്‍ത്ഥനയുടെ/സംസാരത്തിന്റെ അവസാനം ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്നായിരിക്കും.
5 . നിദാഉ / വിളി : ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 017 ഇസ്റാഅ് 52 :
يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِ وَتَظُنُّونَ إِن لَّبِثْتُمْ إِلاَّ قَلِيلاً
അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച് കൊണ്ട് നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. ( അതിന്നിടക്ക് ) വളരെ കുറച്ച് മാത്രമേ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.
6 . സനാഉ /പ്രശംസ : ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 017 ഇസ്റാഅ് 110 :
قُلِ ادْعُواْ اللَّهَ أَوِ ادْعُواْ الرَّحْمَنَ أَيًّا مَّا تَدْعُواْ فَلَهُ الأَسْمَاء الْحُسْنَى وَلاَ تَجْهَرْ بِصَلاتِكَ وَلاَ تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلاً
( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. (സനാഉ ചെയ്തു കൊള്ളുക /പ്രശംസിക്കുക)ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക.
.............................
സാമ്പത്തിക വിശുദ്ധി പ്രാർത്ഥന സ്വീകരിക്കപ്പെടുന്നതിനുള്ള ഒരു സുപ്രധാന നിബന്ധനയാണ്.
ഫത്ഹുൽ ബാരി തുടരുന്നു :
وَلَهَا شُرُوطٌ أُخْرَى مِنْهَا أَنْ يَكُونَ طَيِّبُ الْمَطْعَمِ وَالْمَلْبَسِ لِحَدِيثِ فَأَنَّى يُسْتَجَابُ لِذَلِكَ وَسَيَأْتِي بَعْدَ عِشْرِينَ بَابًا مِنْ حَدِيثِ أَبِي هُرَيْرَةَ وَمِنْهَا أَلَّا يَكُونَ يَسْتَعْجِلُ لِحَدِيثِ يُسْتَجَابُ لِأَحَدِكُمْ مَا لَمْ يَقُلْ دَعَوْتُ فَلَمْ يَسْتَجِبْ لِي أَخْرَجَهُ مَالِكٌ
ആശയ സംഗ്രഹം :
പ്രാർത്ഥനക്കു ഉത്തരം ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നവന്റെ ഭക്ഷണവും വസ്ത്രവും അനുവദനീയ മാർഗ്ഗത്തിൽ സമ്പാദിച്ചത് ആവണമെന്ന് നിബന്ധനയുണ്ട്; അതായത് സാമ്പത്തിക വിശുദ്ധി പ്രാർത്ഥന സ്വീകരിക്കപ്പെടുന്നതിനുള്ള ഒരു സുപ്രധാന നിബന്ധനയാണ്. കൂടാതെ ഉത്തരം ലഭിക്കുന്നതിന് തിടുക്കം കാണിക്കാതിരിക്കുകയും വേണം. താഴെ ചേർത്ത രണ്ടു ഹദീസുകളിൽ നിയന് ഇക്കാര്യം വ്യക്തമാണ്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&bookhad=11529
സ്വഹീഹു മുസ്‌ലിം
كتاب الزكاة
باب قَبُولِ الصَّدَقَةِ مِنَ الْكَسْبِ الطَّيِّبِ وَتَرْبِيَتِهَا
.................
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ { يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ} وَقَالَ { يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ} " . ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
അല്ലാഹു നല്ലവനാണ്/നന്മയാണ്; അവൻ നല്ലതല്ലാതെ സ്വീകരിക്കുകയില്ല.നിശ്ചയം അല്ലാഹു അവന്റെ മുർസലീങ്ങളോട് / ദൈവദൂതന്മാരോട് കൽപ്പിച്ചതെന്തോ അത് സത്യ വിശ്വാസികളോടും കല്പിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു :
يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ
''അല്ലയോ ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു''(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 023 അല്‍ മുഅ്മിനൂന്‍ 51 ).വീണ്ടും അല്ലാഹു പറഞ്ഞു :
يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ
''സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക'(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 172 പിന്നീട് തിരു നബി,മുടിയൊക്കെ പാറിപ്പറന്നു പൊടി പിടിച്ചു ദീർഘ യാത്ര ചെയ്യുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് പരാമർശിച്ചു.അയാൾ തന്റെ കൈകൾ മേലോട്ട് ഉയർത്തി പ്രാർത്ഥിക്കുന്നു : 'റബ്ബേ ... റബ്ബേ....' എന്ന് .അയാളുടെ ഭക്ഷണം നിഷിദ്ധമാന് (നിഷിദ്ധ മാർഗ്ഗത്തിൽ സമ്പാദിച്ചത് ), അയാളുടെ പാനീയം നിഷിദ്ധമാണ്,അയാളുടെ വസ്ത്രം നിഷിദ്ധമാണ്,അയാളുടെ ശരീരം പോഷണം നൽകപ്പെട്ടത് ഹറാമിന്റെ വഴിയിലൂടെയാണ്.പിന്നെ എങ്ങിനെയാണ് അയാൾക്ക് അല്ലാഹു ഉത്തരം ചെയ്യുക ?
മറ്റൊരു ഹദീസ് കാണുക :
സ്വഹീഹുൽ ബുഖാരി
صحيح البخاري
كتاب الدعوات
بَاب يُسْتَجَابُ لِلْعَبْدِ مَا لَمْ يَعْجَلْ
........................
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يُسْتَجَابُ لِأَحَدِكُمْ مَا لَمْ يَعْجَلْ يَقُولُ دَعَوْتُ فَلَمْ يُسْتَجَبْ لِي
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: ഞാൻ പ്രാർത്ഥിച്ചു; പക്ഷെ എനിക്ക് ഉത്തരം നല്കപ്പെട്ടില്ല എന്ന് പറഞ്ഞു നിങ്ങൾ തിടുക്കം കാണിച്ചില്ലെങ്കിൽ അല്ലാഹു നിങ്ങളുടെ പ്രാർത്ഥനക്കു ഉത്തരം നൽകും.
................
___________________
FOR ADDITIONAL READING:
الدر المنثور
جلال الدين السيوطي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=203&surano=40&ayano=60
تفسير السعدي
عبد الرحمن بن ناصر السعدي
(AD 1889 - 1956)
....................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=209&surano=40&ayano=60
http://library.islamweb.net/newlibrary/display_book.php?idfrom=1508&idto=1508&bk_no=64&ID=1227
Best Casino Deals for December 2021 - Mapyro
ReplyDeleteFind the best 상주 출장안마 Casino deals 원주 출장마사지 for December 2021. Mapyro is the top travel 영주 출장안마 agency in Michigan, with locations in the United 춘천 출장안마 States, 충청남도 출장안마